കെപിസിസി പുനഃസംഘടന ചർച്ചകളിൽ അതൃപ്തിയോടെ ഒരുവിഭാഗം എംപിമാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കെപിസിസി പുനഃസംഘടന ചർച്ചകളിൽ അതൃപ്തിയോടെ ഒരുവിഭാഗം എംപിമാർ. കൊല്ലം ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. എറണാകുളം ഡിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നും ചടുലമായ പ്രവർത്തനമാണ് ഷിയാസ് നടത്തുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു. വരാനിരിക്കുന്നത് ജംബോ കമ്മിറ്റിയാണെന്ന് രമേശ് ചെന്നിത്തല സൂചന നൽകി. ദീപാ ദാസ് മുൻഷി കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജ്യോതികുമാർ ചാമക്കാല കെപിസിസി ട്രഷററാകുമെന്നാണ് സൂചനകൾ.

സണ്ണിജോസഫും വി.ഡി സതീശനും വിമാനമിറങ്ങുന്നതിന് മുമ്പേ അതൃപ്തരായ എംപിമാർ ഡൽഹിയിൽ യോഗം ചേർന്നു. ബെന്നി ബഹനാൻ, എം.കെ രാഘവൻ എന്നിവർ കൊടിക്കുന്നിൽ സുരേഷിന്റെ വസതിയിലായിരുന്നു യോഗം. യോഗവും പുനഃസംഘടനയുമായി ബന്ധമില്ലെന്ന് എംപിമാർ പ്രതികരിച്ചു. മാറ്റം വരുത്താൻ പാടില്ലാത്ത ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക മുൻ അധ്യക്ഷൻ നൽകി. സ്വന്തം ജില്ലയിലെ ഡിസിസി അധ്യക്ഷന്മാരെ നിലനിർത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ ചില എംപിമാർ വാദിച്ചു. എംപിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം പട്ടിക ഹൈക്കമാൻഡിൽ സമർപ്പിക്കും. ഉചിതമായ മാറ്റങ്ങളോടെ അടുത്ത ആഴ്ച ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; മുൻ വ്യോമസേന ഉദ്യോഗസ്ഥന് 3 വർഷം തടവ്

0
മൊഹാലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 80 കാരനായ മുൻ ഇന്ത്യൻ...

മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം ജീവനൊടുക്കി

0
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന്...

എസ്ഐആറിൽ പുറത്താക്കൽ തുടർന്ന് കേന്ദ്രം

0
ന്യൂഡൽഹി: രാജ്യത്ത് വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിലൂടെ ന്യൂനപക്ഷ സമുദായങ്ങളെ...

സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ

0
അബുദാബി: സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ. സുഡാൻ വിഷയം...