വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സര്‍ക്കാരിന്‍റെ ഒത്താശയോടെ : അഡ്വ. ഷാനിമോള്‍ ഉസ്മാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.എം നേതാക്കളുടെ ഇംഗിതമനുസരിച്ച് സര്‍ക്കാരിന്‍റേയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ വ്യാപകമായ ക്രമക്കേടാണ് നടത്തിയിട്ടുള്ളതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുവാന്‍ നടത്തിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാര്‍, തെരഞ്ഞെടുപ്പ് കോഡിനേറ്റര്‍മാര്‍ എന്നിവരുടെ യോഗ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ സി.പി.എം നേതാക്കള്‍ക്ക് പട്ടിക ചോര്‍ത്തി നല്‍കുകയും നിശ്ചയിച്ച തീയതിയില്‍ പട്ടിക പ്രസിദ്ധീകരിക്കാതിരിക്കുകയും സ്വാഭാവിക അതിര്‍ത്തികള്‍ മാറ്റി മറിച്ച് ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്ത് വരെയും മുന്‍സിപ്പാലിറ്റികളിലും വാര്‍ഡ് വിഭജനം ക്രമരഹിതമായാണ് നടത്തിയതെന്നും ഇതിനെതിരെ നിയമപരവും അല്ലാത്തതുമായ നടപടികള്‍ സ്വീകരിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം. നസീര്‍, അഡ്വ. പഴകുളം മധു, നേതാക്കളായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, റെജി തോമസ്, സജി കോട്ടക്കാട്, കെ. ജാസിംകുട്ടി, ലാലു ജോണ്‍, വാര്‍ റൂം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

മധുരയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

0
ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്....

ഗാസയിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാൻ വിവാദ പദ്ധതി; 20 പേജുള്ള രേഖ പുറത്തുവിട്ട് ഇസ്രയേൽ...

0
ഗാസ: ഗാസയിൽ കഴിയുന്ന മുഴുവൻ പലസ്തീനികളെയും ഘട്ടംഘട്ടമായി വിദേശരാജ്യങ്ങളിലേക്ക് മാറ്റാൻ ലക്ഷ്യമിട്ട...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....