കൊച്ചിയിൽ ഡി ജെ പാർട്ടിക്കായി ലഹരിമരുന്ന് എത്തിച്ച സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ഡി.ജെ പാർട്ടിക്കായി ലഹരിമരുന്ന് എത്തിച്ച സംഘം പിടിയിൽ. യുവതി ഉൾപ്പെടെ അഞ്ചംഗ സംഘമാണ് പിടിയിലായത്. നെടുമ്പാശേരിയിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച ഡി.ജെ പാർട്ടിക്കായാണ് സംഘം എം.ഡി.എം.എ, ഹാഷിഷ് ഓയിൽ,​ കഞ്ചാവ് എന്നിവയുമായി എത്തിയത്. രഹസ്യ വിവരത്തെ തുടർന്നെത്തിയ എക്സൈസ് ഇവരെ പിടികൂടുകയായിരുന്നു.എറണാകുളം,​ കൊല്ലം സ്വദേശികളാണ് പിടിയിലായത്. ഡി.ജെ പാർട്ടിക്ക് വേണ്ടിയാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഇവർക്ക് ലഹരിവസ്തുക്കൾ എവിടെ നിന്ന് ലഭിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരൂരിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. 12 ഗ്രാം എം.ഡി.എം.എയുമായി വെട്ടം പച്ചാട്ടിരി കൂലിപറമ്പിൽ ശ്രീജിത്തിനെ (20) തിരൂർ പൊറ്റെത്തപ്പടിയിൽ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിലും 8 ഗ്രാം രാസലഹരിയുമായി മാങ്ങാട്ടിരി തെക്കുമുറി പുതിയത്ത് വീട്ടിൽ മുഹമ്മദ് സാദിഖിനെയും (22)​ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാങ്ങാട്ടിരി,പച്ചാട്ടിരി പ്രദേശങ്ങളിൽ രാസലഹരിയുടെ വിപണനം വർദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടം പരിശോധന ശക്തമാക്കിയത്. പ്രദേശങ്ങളിൽ പരിശോധന കർശനമാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....