തണ്ണിത്തോട് മ്ലാവിനെ വേട്ടയാടാന്‍ എത്തിയ സംഘം വനപാലകരുടെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് പ്ലാന്റെഷന്‍ തോട്ടത്തില്‍ മ്ലാവിനെ വേട്ടയാടാന്‍ എത്തിയ നായാട്ട് സംഘം വനപാലകരുടെ പിടിയിലായി. തേക്കുതോട് സ്വദേശികളായ തോപ്പില്‍ പ്രവീണ്‍ പ്രമോദ്(32), അടിച്ചിപ്പുഴ വാകമൂട്ടില്‍ പി.കെ അനില്‍(49), മൂര്‍ത്തിമണ്‍ കാര്‍ത്തിക ഭവനം സുരാജ്(56), ആശാരിപറമ്പില്‍ സ്മിജു സണ്ണി(40) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയോടെയാണ് വനപാലകര്‍ ഇവരെ പിടികൂടുന്നത്. നാടന്‍തോക്ക്, വെടിമരുന്ന്, പൊട്ടാഷ്, തിരകള്‍, ടോര്‍ച്ച് ലൈറ്റ്, കത്തി എന്നിവയും ഇവര്‍ സ്ഥലത്തെത്തിയ വാഹനങ്ങളായ ജീപ്പ്, ബൈക്ക് എന്നിവയും വനപാലകര്‍ പിടിച്ചെടുത്തു.

കഴിഞ്ഞ നവംബറില്‍ പ്ലാന്റെഷന്‍ റോഡില്‍ നിന്നും മ്ലാവിന്റെ മുറിച്ചെടുത്ത തല ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നിരീക്ഷണം ശക്തമാക്കി വരുകയായിരുന്നു. മ്ലാവിന്റെ തല കണ്ടെടുത്ത കേസിലും ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ ഡപ്യുട്ടി റെയ്ഞ്ച് ഓഫീസര്‍ വിജേഷ് ആചാരിയുടെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജിതീഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ.അനീഷ്‌, ജെ.മിഥുന്‍ ചന്ദ്രന്‍, ഡ്രൈവര്‍ ലിധിന്‍ എന്നിവരാണ് സംഘത്തെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....