പത്തനംതിട്ട നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജനം പാളുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങള്‍ കുന്നുകൂടി ചീഞ്ഞുനാറുമ്പോള്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ല. നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നത് പൊതുജനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതിന് ഒപ്പം തന്നെ രോഗഭീതിയും വര്‍ധിപ്പിക്കുന്നു. തുമ്പൂര്‍മൂഴി മാതൃകയില്‍ സ്വകാര്യ ബസ്‌ സ്റ്റാന്റിലുള്ള മാലിന്യ സംസ്കരണ സംവിധാനമാണ് ആകെയുള്ളത്. എന്നാല്‍ ഇതില്‍ പരിഹരിക്കാവുന്നതിലും അപ്പുറമാണ് നഗര ഹൃദയത്തിലെ മാലിന്യ പ്രശ്നങ്ങള്‍.

പത്തനംതിട്ട നഗരത്തിലൂടെ ഒഴുകുന്ന കണ്ണങ്കര തോട്, ജില്ല ആശുപത്രിയുടെ പുറകില്‍ ഡോക്ടര്‍സ് ലൈന്‍ ഭാഗത്ത് കൂടിയുള്ള തോട്, ചന്തയുടെ ഭാഗം, സ്വകാര്യ വ്യക്തികളുടെ ഭൂമികള്‍ എന്നിവിടങ്ങളില്‍ എല്ലാം മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുകയാണ്. ശുചിമുറി മാലിന്യ സംസ്കരണവും പത്തനംതിട്ട നഗരസഭ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഡോക്ടെഴ്സ് ലൈന്‍ ഭാഗത്ത് കുഴി കുത്തി മൂടിയ മാലിന്യങ്ങള്‍ നഗരസഭ നീക്കം ചെയ്തിരുന്നു. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ അടക്കം പൊതു നിരത്തുകളില്‍ വലിച്ചെറിയപ്പെടുന്നുണ്ട്.  പലയിടത്തും റോഡിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. മാലിന്യങ്ങള്‍ എലികളുടെയും കൊതുകുകളുടെയും പ്രജനന കേന്ദ്രം കൂടിയായി മാറിയിട്ടുണ്ട്. ഓടകളില്‍ കെട്ടികിടക്കുന്ന മലിന ജലവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. കൂടുതല്‍ ശക്തമായ മാലിന്യ നിര്‍മ്മാര്‍ജ്ജന രീതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ നഗരസഭ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പകര്‍ച്ച വ്യാധികളാകും നഗരവാസികളെ കാത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...