ഡോ. എം. എസ്. സുനിലിന്റെ 370 -മത് സ്നേഹഭവനം മാർക്ക് സംഘടനയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 370 – മത് സ്നേഹഭവനം മാർക്ക് എന്ന സംഘടനയുടെ സഹായത്താൽ അവരുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പട്ടിത്താനം ആണ്ടുക്കുന്നേൽ വീട്ടിൽ ജോമോൾ ജോഷിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും മാർക്ക് അംഗമായ സ്കറിയാക്കുട്ടി തോമസ് നിർവഹിച്ചു.

സ്വന്തമായി വീട് നിർമ്മിക്കുവാൻ കഴിയാതെ കുടുംബ വീടിനോട് ചേർന്ന് ചെറിയ ഒരു കുടിലിൽ ആയിരുന്നു ജോമോളും ജോഷിയും മൂന്ന് കുട്ടികളും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കി ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ഐറിസ് ജോസ്, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, ജയ്മോൻ സ്കറിയ, മറിയാമ്മ തോമസ്, ജാൻസി ചിറയിൽ, വിൽസൺ മാളിയേക്കൽ, കീർത്തി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....