വടശേരിക്കര കുമ്പളത്താമണ്ണില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു. വടശ്ശേരിക്കര ടൌണിനോട്‌ ചേര്‍ന്ന് ചെറുകാവ് ക്ഷേത്രത്തിന് സമീപമാണ് ഏഴോളം വരുന്ന കാട്ടാനകള്‍ കൂട്ടമായി എത്തി പ്രദേശത്തെ കാര്‍ഷിക വിളകള്‍ ഒന്നടങ്കം നശിപ്പിച്ചത്. വടശേരിക്കരയിലെ ഒളികല്ല്, കുമ്പളത്താമണ്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്ന കാട്ടാന ശല്യം ഇപ്പോള്‍ രൂക്ഷമായ അവസ്ഥയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് വടശ്ശേരിക്കര ടൌണിനോട്‌ ചേര്‍ന്ന് ജനവാസ മേഖലയില്‍ കാട്ടാനകള്‍ കൂട്ടമായി എത്തിയത്.

ഒളികല്ല് പ്രദേശത്തും കാട്ടാനകള്‍ എത്തിയിരുന്നു. ആനകള്‍ കൂട്ടമായി ജനവാസ മേഖലയില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് പരാതി. കല്ലാര്‍ നീന്തി കടന്നാണ് ആനകള്‍ ഇവിടെ എത്തുന്നത്. ആനകള്‍ പതിവായി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...