സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയില്‍. പാങ്ങ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ ചേണ്ടി ശാഖയില്‍ ഫെബ്രുവരി ഏഴിന് വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം നടന്നത്. സ്വര്‍ണ്ണം പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാസര്‍, ഫാഇദ് റഷീദ്, ഷാജഹാന്‍, മുഹമ്മദ് അഷ്‌റഫ് എന്നിവരെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നിലുള്ള മുഖ്യ സൂത്രധാരനും മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയുമായ ജലീലിനെ പിറ്റേ ദിവസമാണ് പോലീസ് അറസ്റ്റ് ചെ യ്തത്.

ആസൂത്രണം നടത്തിയ മമ്മാറന്‍ ജലീലിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇതുപോലെ നിരവധി സഹകരണ ബാങ്കുകളില്‍ സംഘം തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മലപ്പുറം ജില്ല പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡി വൈഎസ്പി പ്രേംജിത്തിന്‍റെ നേതൃത്വത്തില്‍ കൊളത്തൂ ര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ട ര്‍ ജി. പ്രൈജു, എസ്ഐ ശൈലേഷ് കുമാര്‍, സി.പി.ഒമാരായ ജയേഷ്, സജീര്‍ എന്നിവരടങ്ങു ന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...