വെഞ്ഞാറമ്മൂട്ടിൽ വീട് കുത്തി തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമ്മൂട്ടിൽ വീട് കുത്തി തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. ഇന്ന് പുലർച്ചെ വീട്ടിൽ കുടുംബാംഗങ്ങൾ ഉള്ളപ്പോഴായിരുന്നു മോഷണം നടന്നത്. 40 പവനൊപ്പം പതിനായിരം രൂപയും മോഷണം പോയതായാണ് പരാതി. അടുക്കള ഭാഗത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ട്ടാവ് രണ്ടാമത്തെ നിലയിൽ എത്തി എന്നാണ് വീട്ടുകാരുടെ മൊഴി. മോഷണം നടക്കുന്ന സമയത്ത് അപ്പുക്കുട്ടൻ പിള്ളയുടെ മകനും മരുമകളും കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കൂടാതെ സ്വർണ്ണം സൂക്ഷിച്ചിരുന്ന ബാഗ് സമീപ സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തി. പുലർച്ചെ വാതിൽ തുറന്നപ്പോൾ ഒരാൾ വീട്ടിൽ നിന്നും ഓടിപോകുന്നത് കണ്ടുവെന്നാണ് മരുമകൾ നൽകിയ മൊഴി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....

സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍ മുഖ്യമന്ത്രി വി ഡി...

0
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍...