മൈലപ്രാ വില്ലേജ് ഓഫീസില്‍ നടന്നത് വന്‍ അഴിമതി ; ആര്‍.ഡി.ഓയുടെ ഉത്തരവ് ചവിറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ വില്ലേജ് ഓഫീസില്‍ നടന്നത് വന്‍ അഴിമതി. മൈലപ്രാ പള്ളിപ്പടിയിലുള്ള  പാടങ്ങളുടെ ഒരു വിവരങ്ങളും മൈലപ്രാ വില്ലേജ് ഓഫീസില്‍ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് വില്ലേജ് ഓഫീസര്‍ പറയുന്നത്. പള്ളിപ്പടി മുതല്‍ ഞുണ്ണുങ്കല്‍ പടി വരെയുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള പാടശേഖരങ്ങളുടെ വിവരങ്ങളാണ് വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച ഒരു വിവരവും ഇവിടെ ലഭ്യമല്ലെന്നാണ് വില്ലേജ് ഓഫീസറുടെ മറുപടി. എന്നാല്‍ ഇവിടെ വയല്‍ നികത്തുന്നതിന് ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും വില്ലേജ് ഓഫീസര്‍ പറയുന്നു. മൈലപ്രാ ചെറിയതോടും കലുങ്കും നികത്തിയത് സംബന്ധിച്ചും ഇവിടെ രേഖയില്ലെന്നാണ് വില്ലേജ് ഓഫീസറുടെ മറുപടി.

മൈലപ്രാ വലിയതോടിന്റെ കൊല്ലാവരമ്പ് മുറിഞ്ഞ് പാടത്തേക്ക് വെള്ളവും മണ്ണും കയറുന്നത് സംബന്ധിച്ച് മൈലപ്രാ തറയില്‍ വീട്ടില്‍ തോമസ്‌ മാത്യുവും ഭാര്യ പെണ്ണമ്മയും നല്‍കിയ പരാതിയെത്തുടര്‍ന്ന് 2010 ഡിസംബര്‍ 26 ന് അന്നത്തെ വില്ലേജ് ഓഫീസര്‍ തഹസീല്‍ദാര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൈലപ്രാ വില്ലേജ് ഓഫീസറുടെ 2011 ഡിസംബര്‍ ഒന്നിലെ 1440/11 നമ്പര്‍ റിപ്പോര്‍ട്ടും തറയില്‍ വീട്ടില്‍ പെണ്ണമ്മ മാത്യുവിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍ അടൂര്‍ ആര്‍.ഡി.ഓ B3 – 7100/11 നമ്പറായി പുറത്തിറക്കിയ ഉത്തരവ് പ്രകാരം അനധികൃതമായി നികത്തിയ പാടം പൂര്‍വ സ്ഥിതിയില്‍ ആക്കണമെന്നും  നീരൊഴുക്ക് ഉണ്ടായിരുന്ന ചെറിയ തോട് പുനസ്ഥാപിക്കണമെന്നും മൈലപ്രാ ചാമക്കാലായില്‍ പി.വി സാംകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

ആര്‍.ഡി.ഓയുടെ ഈ ഉത്തരവ് മൈലപ്രാ വില്ലേജ് ഓഫീസിലെ ചിലര്‍ ചവിറ്റുകുട്ടയില്‍ എറിഞ്ഞെന്നു മാത്രമല്ല ഇത് സംബന്ധിച്ച എല്ലാ തെളിവുകളും രേഖകളും നശിപ്പിക്കുകയും ചെയ്തു. അനധികൃതമായി പാടം നികത്തിയ സാംകുട്ടിയോട് വിധേയത്വം ഉള്ള ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൈലപ്ര വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും തര്‍ക്കവും നിരോധന ഉത്തരവുകളും നിലനില്‍ക്കുന്ന വസ്തുവിന്റെ വിവരങ്ങള്‍ വില്ലേജ് ഓഫീസില്‍ ഇല്ലെന്നത് ഗുരുതരമായ വിഷയമാണെന്നും മൈലപ്രാ വില്ലേജ് ഓഫീസില്‍ ഇല്ലെന്നു പറയുന്ന റിപ്പോര്‍ട്ടും ആര്‍.ഡി.ഓ യുടെ ഉത്തരവും തന്റെ പക്കല്‍ ഉണ്ടെന്നും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു നീങ്ങുമെന്നും വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...