പോക്സോ കേസിൽ യുവാവിനെ തമിഴ്നാട്ടിൽ നിന്നും പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോക്സോ കേസിൽ പ്രതിയായ യുവാവിനെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. 2019 സെപ്റ്റംബർ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ പലതവണ അന്ന് പ്രായപൂർത്തിയാവാതിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയാണ് കൊടുമൺ പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഏനാദിമംഗലം കുറുമ്പകര കുന്നിട അഞ്ചുമല അജിത് ഭവനം വീട്ടിൽ അജയന്റെ മകൻ അജിത് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 24 ന് ലഭിച്ച മൊഴിപ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. അന്വേഷണം ആരംഭിച്ച കൊടുമൺ പോലീസ് മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി പ്രതിയെ തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ നിന്നും ഇന്നലെ പിടികൂടുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി കിടപ്പുമുറിയിൽ വെച്ച് ഇക്കാലയളവിൽ പലതവണ ബലാൽസംഗം ചെയ്തുവെന്നാണ് മൊഴി. സംഭവം പുറത്തുപറയുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയുമുണ്ടായി. 2019 സെപ്റ്റംബർ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ പല ദിവസങ്ങളിൽ പ്രതി കുറ്റം ആവർത്തിച്ചതായി മൊഴിയിൽ പറയുന്നു. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി 164 സി ആർ പി സി പ്രകാരമുള്ള മൊഴി രേഖപ്പെടുത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് സംഘം ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞു പിടികൂടുകയാണുണ്ടായത്.

ഇന്നലെ രാവിലെ തമിഴ്നാട് ഉദുമൽപേട്ടയിൽ കണ്ടെത്തിയ യുവാവിനെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി, ഇയാളുടെ ഫോൺ പിടിച്ചെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് സി പി ഒ മാരായ അൻസാർ, ശിവപ്രസാദ്, സി പി ഓമാരായ ജയകൃഷ്ണൻ, ബിജു, അജിത് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...