കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം വാണിജ്യ സമുച്ചയത്തില്‍ വൻ തീപിടിത്തം ; അഗ്നിരക്ഷാ സേന സ്ഥലത്തെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം വന്‍ തീപ്പിടിത്തം. ആശുപത്രിയുടെ എതിര്‍വശത്തുള്ള യുണൈറ്റഡ് ബില്‍ഡേഴ്‌സ് എന്ന് വാണിജ്യ സമച്ചയത്തിലെ തോട്ടത്തില്‍ സ്റ്റോഴ്‌സ് എന്ന കടയില്‍നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങള്‍ എല്ലാം വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഈ കടയില്‍നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

അഗ്നിരക്ഷാ സേന എത്തുന്നതിന് മുമ്പുതന്നെ ഹോട്ടല്‍ ജീവനക്കാര്‍ അവരുടെ പമ്പില്‍ നിന്നും വെള്ളമടിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തീ ചുറ്റുമുള്ള കടകളിലേക്കും പടരുകയായിരുന്നു. അടുത്തുള്ള കടകളെല്ലാംതന്നെ പെട്ടെന്ന് തീപിടിക്കുന്ന വിധത്തിലുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...