കോഴിക്കോട് നഗരത്തില്‍ വൻ തീപിടുത്തം ; മരുന്ന് കടയുടെ ഗോഡൗണ്‍ മുഴുവൻ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നഗരമധ്യത്തില്‍ ജയില്‍ റോഡില്‍ നാലുനിലക്കെട്ടിടത്തില്‍ തീപിടുത്തം. ജയില്‍ റോഡിലെ മെയോണ്‍ ബില്‍ഡിങ്ങിലാണ് ശനിയാഴ്ച രാത്രി 12 മണിയോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്നാണ് തീ ഉയര്‍ന്നത്. റോഡിലൂടെ പോകുന്നവരാണ് പുകയുയരുന്നതുകണ്ട് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചത്. പുകയുയരുന്നതു കണ്ടപ്പോള്‍ത്തന്നെ പോലീസ് കെ.എസ്.ഇ.ബി.യില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചു. കസബ പോലീസും ബീച്ച് ഫയര്‍ യൂണിറ്റുമാണ് ആദ്യമെത്തിയത്. പിന്നീട് മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍നിന്ന് യുണിറ്റുകളെത്തി. ഈ ബില്‍ഡിങ്ങില്‍ മിക്കതും മരുന്നിന്റെ ഹോള്‍സെയില്‍ കടകളാണ്. തീപിടിക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ കെട്ടിടത്തില്‍ എവിടെയൊക്കെയാണ് ഉള്ളതെന്ന് ഉടമകള്‍ പോലീസിനെ അറിയിച്ചു. ഫയര്‍ ഫോഴ്‌സ് തീയണയ്ക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെയും പൊട്ടലോടെയും തീ ഉയരുകയായിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍നിന്നാണ് വെള്ളമടിച്ചത്. കെട്ടിടത്തിന്റെ പുറകുവശത്തുനിന്നാണ് തീയുയര്‍ന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിഠായി കുട്ടികളുടെ കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട സംഭവം ; പ്രതികരിച്ച് വി മുരളീധരൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ...

പ്രക്കാനം കൈതവന ജംഗ്ഷനില്‍ അപകടകരമായ നിലയില്‍ റോഡില്‍ തടി കയറ്റിയിറക്ക്

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ - ഇലന്തൂര്‍ റോഡില്‍ പ്രക്കാനം കൈതവന ജംഗ്ഷനില്‍ അപകടകരമായ...

സിഎംആർഎല്ലിന് കനത്ത തിരിച്ചടി ; വീണ വിജയന് ഇഡി സമൻസ് ഉടൻ , പിടിമുറുക്കി...

0
കൊച്ചി : മാസപ്പടി കേസിലെ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ...

ഡൽഹിയിലെ ജലക്ഷാമത്തിന് വിചിത്ര കാരണവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

0
ന്യൂഡല്‍ഹി : ഡൽഹിയിലെ ജനങ്ങൾ നേരിടുന്ന ജലക്ഷാമത്തിന് ഒരു കാരണം വേനൽക്കാലത്തെ...