പത്തനംതിട്ടയെ നടുക്കി വന്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയെ നടുക്കി വന്‍ തീപിടുത്തം. പത്തനംതിട്ടയില്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ നാലോളം കച്ചവട സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ഗ്യാസ് കുറ്റിയുടെ നോസ്സിലില്‍ നിന്നാണ് തീ പടര്‍ന്നത്. ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ചിപ്സ് കടയിലെ പാചക പുരയില്‍ നിന്ന് തീ മറ്റ് കടകളിലേക്ക് പടരുകയായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സിന്‍റെ നിരവധി സേനകള്‍ ഇവിടെ എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. പത്തനംതിട്ട കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തീപിടുത്തമാണിത്. പുകകൊണ്ട് അടുക്കാന്‍ പറ്റാത്ത സാഹചര്യമാണ്. രണ്ട് ചിപ്സ് കടയും ഒരു മൊബൈല്‍ കടയും ഒരു ചെരുപ്പ് കടയും പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു.

ആളുകൾ കടക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. സമീപത്തെ കടകളിലെ ഗ്യാസ് കുറ്റികൾ അടക്കം മാറ്റി. നിലവിൽ നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു. പോലീസിന്‍റെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്താലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...