വയനാട്ടില്‍ നൂറുവീടുകള്‍ ; സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിനെതിരെ ബി.ജെ.പി. എം.പി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ കർണാടക നൂറുവീടുകൾ നിർമിച്ചുനൽകുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിനെതിരേ ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. സംസ്ഥാനത്തിന്റെ പണമുപയോഗിച്ച് രാഹുൽഗാന്ധിയുടെ ആഗ്രഹം സഫലമാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്ന് തേജസ്വി സൂര്യ കുറ്റപ്പെടുത്തി. കോൺഗ്രസ് കർണാടകത്തെ എ.ടി.എമ്മാക്കി ചൂഷണംചെയ്യുകയാണെന്നും വിമർശിച്ചു. കർണാടകത്തിന്റെ മലയോരമേഖല പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ദുരിതമനുഭവിക്കുമ്പോൾ സർക്കാർ സഹായിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘‘അതിന് സിദ്ധരാമയ്യ നടപടിയെടുക്കുമോ. കന്നഡിഗരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ മുഖ്യമന്ത്രിക്കു കഴിയില്ലേ” -അദ്ദേഹം ചോദിച്ചു. പ്രളയം ബാധിച്ച ഉത്തരാഖണ്ഡ് പോലെയുള്ള മറ്റു സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ സിദ്ധരാമയ്യ തയ്യാറാകുമോയെന്നും ചോദിച്ചു. സംസ്ഥാനത്തിന്റെ പണം യജമാനന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് സിദ്ധരാമയ്യ മറുപടിനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഓഗസ്റ്റ് 10 വരെ നിരോധിച്ചു

0
പത്തനംതിട്ട : മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് പത്തനംതിട്ട...

വൻ സുരക്ഷാ വീഴ്ച; ഡൊണാൾഡ് ട്രംപിന്റെ ഹെലികോപ്റ്ററിന് സമീപത്തേക്ക് പാസഞ്ചർ വിമാനം എത്തിയ സംഭവത്തിൽ...

0
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഹെലികോപ്റ്റര്‍ പാസഞ്ചര്‍ വിമാനത്തിന്...

നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും : മന്ത്രി എന്‍.ഷംസുദ്ദീന്‍

0
പന്തളം : നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി...

പേമാരിയും ഉരുള്‍പൊട്ടലും നടന്ന മലയോര മേഖലക്ക് പ്രത്യേക സഹായധന പാക്കേജ് അനുവദിക്കണം : ജില്ലാ...

0
പത്തനംതിട്ട : മലയോര മേഖലയായ ചിറ്റാര്‍, കുളങ്ങരവാലി, തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാക്കുളം,...