ഹിമാചല്‍ മേഘവിസ്ഫോടനം ; 11 പേരുടെ മരണം സ്ഥിരീകരിച്ചു, കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

മാണ്ഡി: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിൽ കാണാതായ 50 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 11 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട് . പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ ഷിംല, മാണ്ഡി, കുളു ജില്ലകളിൽ ദുരന്തനിവാരണ സേനയെയടക്കം വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴ സാധ്യത മുൻനിർത്തി അടുത്ത 5 ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഹിമാചലിന് പുറമെ ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര ബംഗാൾ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ജൂലൈ 31നാണ് മേഘവിസ്ഫോടനമുണ്ടായത്. സൈന്യവും ദുരന്തനിവാരണ സേനയും പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ഹിമാചലിലെ 114 റോഡുകൾ താൽക്കാലികമായി അടച്ചു.അതേസമയം ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മേഘവിസ്ഫോടനത്തിൽ 15 മരണമാണ് റിപ്പോർട്ട്‌ ചെയ്തത്. ഇരു സംസ്ഥാനങ്ങളിലും ബുധനാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ സുരക്ഷാ വീഴ്ച; ഡൊണാൾഡ് ട്രംപിന്റെ ഹെലികോപ്റ്ററിന് സമീപത്തേക്ക് പാസഞ്ചർ വിമാനം എത്തിയ സംഭവത്തിൽ...

0
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഹെലികോപ്റ്റര്‍ പാസഞ്ചര്‍ വിമാനത്തിന്...

നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും : മന്ത്രി എന്‍.ഷംസുദ്ദീന്‍

0
പന്തളം : നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി...

പേമാരിയും ഉരുള്‍പൊട്ടലും നടന്ന മലയോര മേഖലക്ക് പ്രത്യേക സഹായധന പാക്കേജ് അനുവദിക്കണം : ജില്ലാ...

0
പത്തനംതിട്ട : മലയോര മേഖലയായ ചിറ്റാര്‍, കുളങ്ങരവാലി, തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാക്കുളം,...

വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...