പെരിങ്ങര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നാടിനെയറിഞ്ഞ് ജില്ലയിലൂടെ ഒരു യാത്ര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരിങ്ങര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ നാടിനെയറിഞ്ഞ് ജില്ലയിലൂടെയൊരു യാത്ര എന്ന പേരിൽ പത്തനംതിട്ട ജില്ലയിലെ സാംസ്കാരിക, വിദ്യാഭ്യാസ, വ്യാവസായിക കേന്ദ്രങ്ങളിലേക്ക് പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കോ ഓർഡിനേറ്റർ എസ്. ഷെഫീന, കെ. അരുൺ, വിനീത, കെ. പ്രിൻസി, അശ്വിൻ എന്നിവർ സംസാരിച്ചു.

കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ ആദരവ് അർപ്പിച്ചു കൊണ്ട് ആരംഭിച്ച് പെരിങ്ങര ഇളമൺ മഠത്തിൽ അവസാനിച്ച യാത്ര ജില്ലയുടെ സാംസ്കാരിക വൈവിധ്യം നേരിട്ട് കണ്ടറിയുന്നതിന് സഹായകമായി. കടമ്മനിട്ട കാവ്യശില്പ സമുച്ചയം, പടയണി ഗ്രാമം, ആറന്മുള കണ്ണാടി നിർമ്മാണ ശാല, ജില്ലാ ഖാദി വ്യവസായ കേന്ദ്രം, നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പടയണി ആചാര്യൻ പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ളയുടെ വീട്ടിലെത്തി അദ്ദേഹവുമായി സംവദിച്ചു.

കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റും കാവ്യശില്പ സമുച്ചയത്തിന്റെ സെക്രട്ടറിയുമായ വി.കെ. പുരുഷോത്തമൻ പിള്ള, ഗോത്രകലാ കളരി പ്രസിഡന്റ് പി.ടി. പ്രസന്നകുമാർ, കരുണാകരൻ കടമ്മനിട്ട, ആർ കലാധരൻ, തോമസ് ഫിലിപ്പ്, ഡോ. രമേശ് ഇളമൺ തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖർ കുട്ടികളുമായി സംവദിച്ചു. മുൻ വർഷം കവിയൂർ ഗുഹാ ക്ഷേത്രം, സരസകവി മൂലൂർ സ്മാരകം, മണ്ണടി വേലുത്തമ്പി സ്മാരകം, കോന്നി ആനക്കൂട് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...