കോന്നി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം നിർമ്മാണ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. HLL ആണ് പ്രവർത്തിയുടെ നിർവഹണ ഏജൻസി. റാന്നി ആസ്ഥാനമാക്കിയുള്ള ഡോറ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. 1863ല്‍ സ്ഥാപിതമായ നിലവിൽ 1200 കുട്ടികൾ പഠിക്കുന്ന കോന്നി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഓഡിറ്റോറിയത്തിന്റെ അപര്യാപ്തത ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികളും അധ്യാപക രക്ഷകർതൃ സമിതിയും എംഎൽഎയ്ക്ക് നൽകി നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

സ്‌ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ അനുവദിച്ച് പുതിയ കെട്ടിടം സമുച്ചയവും ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമ്മാണം പൂർത്തീകരിച്ചിരുന്നു. എംഎൽഎ ഫണ്ടിൽ നിന്നും സ്കൂളിന് പുതിയ ബസ്സും അനുവദിച്ചു നൽകിയിരുന്നു. എംഎൽഎയുടെ നിർദ്ദേശാനുസരണം സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ അനുവദിച്ച് സ്കൂളിന് ആവശ്യമായ കായിക ഉപകരണങ്ങളും നൽകിയിരുന്നു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. സ്കൂളിന്റെ 163-)0 വാർഷിക സമ്മേളനവും എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അഡ്വ. പേരൂർ സുനിൽ അധ്യക്ഷത വഹിച്ചു.
ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് അരുൺ ഗിന്നസ് മുഖ്യാതിഥിയായി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് റോബിൻ പീറ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോജി എബ്രഹാം, ജില്ലാ പഞ്ചായത്തംഗം എസ് സന്തോഷ് കുമാർ, ബ്ലോക്ക്‌ പഞ്ചായത്തംഗം പി.ഗീത, ഗ്രാമപഞ്ചായത്ത് അംഗം വി.ഇന്ദുകല, സ്കൂൾ പ്രിൻസിപ്പൽ ജി.സന്തോഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് എച്ച്.ഫെബിൻ, സ്കൂൾ ലീഡർ അനന്ത ലക്ഷ്മി, എസ് എം സി ചെയർമാൻ എസ്. ബിജോയ്, മദർ പി ടി എ പ്രസിഡണ്ട് ബി രേഷ്മ, സ്റ്റാഫ് സെക്രട്ടറി ജിജി സാം മാത്യു തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...