കേര പദ്ധതി : ജില്ലാതല ശില്പശാല നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ, മാനേജ്‌മന്റ് രീതികൾ എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി വിവിധ കാർഷിക വിഭാഗങ്ങളിലുൾപെട്ടവരുടെ പരിശീലന ആവശ്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ജില്ലാതല പരിശീലന ശില്പശാല സംഘടിപ്പിച്ചു.

ഓൾട്ടർനേറ്റ് വെറ്റിംഗ് ആൻഡ് ഡ്രയിംഗ് (AWD) സാങ്കേതികവിദ്യ, കാർബൺ ക്രെഡിറ്റ് വിപണിയിൽ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാ-സൗഹൃദ കൃഷി രീതികളിൽ കർഷകരെ ശാക്തീകരിക്കുന്നതോടൊപ്പം മാനേജ്‌മന്റ് മികവ്, ഡിജിറ്റൽ കൃഷിരീതികൾ എന്നിവയിൽ മികവ് മെച്ചപ്പെടുത്തി കാർഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ജില്ലാതല ശില്പശാലയുടെ അടിസ്ഥാനത്തിൽ എല്ലാ പഞ്ചായത്തുകളിലും കർഷകരുടെ പരിശീലനാവശ്യങ്ങൾ വിലയിരുത്തുന്ന സർവേ ആരംഭിക്കും.

പന്തളം ഫാർമേഴ്‌സ് ട്രെയിനിങ് സെന്ററിൽ നടത്തിയ ശില്പശാല ആത്മ പ്രൊജക്റ്റ് ഡയറക്ടർ സി.ഗിരിജ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്‌.പുഷ്പ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേര കോട്ടയം റീജിയണൽ പ്രൊജക്റ്റ് മാനേജർ നിധീഷ്, കൺസൽട്ടൻറ് എസ്‌.ഗീത തുടങ്ങിയവർ സംസാരിച്ചു. ഡോ.എ.കെ.ഷെരീഫ് സ്വാഗതവും, എസ്.ശ്രീകല നന്ദിയും പറഞ്ഞു.
PIC Contact Number: 903707660

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...