കേരളത്തിൽ ആഞ്ഞടിച്ചത് ഭരണവിരുദ്ധ സുനാമി ; ഇടതുകോട്ടകൾ നിലംപരിശായെന്ന് എ.കെ. ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ നടന്നത് അതിശക്തമായ ഒരു ‘ആന്റി ഗവൺമെന്റ് സൈക്ലോൺ’ ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഈ സുനാമിയുടെ ശക്തിയിൽ ഇടതുകോട്ടകൾക്ക് പോലും അതിജീവിക്കാനായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന ദുർഭരണത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ നീളത്തിൽ ഒരുപാട് പരമ്പരാഗത ഇടതുപക്ഷ കോട്ടകൾ തകർന്നതായും അദ്ദേഹം പ്രതികരിച്ചു.

പ്രത്യേകിച്ച് മാർക്സിസ്റ്റ് കോട്ടകൾ ഈ കൊടുങ്കാറ്റിനെ അതിജീവിക്കാനുള്ള കരുത്തില്ലാതെ നിലംപരിശായെന്ന് ആന്റണി ചൂണ്ടിക്കാട്ടി. ഗവൺമെന്റിന്റെ ഭരണത്തിൽ പ്രയാസപ്പെട്ടിരുന്ന യുഡിഎഫ് പ്രവർത്തകർക്കൊപ്പം നിഷ്പക്ഷ വോട്ടർമാരും അതിശയകരമായ രീതിയിൽ യുഡിഎഫിനൊപ്പം അണിനിരന്നതാണ് ഈ വലിയ വിജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...