യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് ; അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ ഇന്ന് തീരുമാനിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വന്‍ വിജയം നേടിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ ഇന്ന് തീരുമാനിക്കും. 5 വര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനം, ടീം യുഡിഎഫിനെ ഒരുക്കിയതില്‍ നിര്‍ണായക പങ്ക് എന്നിവ വിഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കരുത്താകും. 25 വര്‍ഷമായി പറവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം. ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ പിന്തുണ. കൃത്യതയാര്‍ന്ന ഇലക്ഷന്‍ മാനേജ്‌മെന്റ് – എന്നിവയും സതീശന് ഗുണം ചെയ്യും.

ദേശീയ തലത്തിലെ പ്രവര്‍ത്തന മികവും ഹൈക്കമാന്‍ഡിലുള്ള സ്വാധീനുമാണ് കെ സി വേണുഗോപാലിന്റെ കരുത്ത്. വിമതരെ അനുനയിപ്പിച്ച നീക്കം. യുഡിഎഫ് സഖ്യ ഏകോപനം. സോഷ്യല്‍ എഞ്ചിനീയറിങ്. അതൃപ്തരെ യുഡിഎഫില്‍ എത്തിച്ച നീക്കം എന്നിവ കെ സി വേണുഗോപാലിനെ തുണയ്ക്കുമോ എന്ന് കണ്ടറിയണം. സംസ്ഥാന – ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തന മികവും എഐസിസി നേതൃത്വവുമായുള്ള അടുത്ത ബന്ധവുമാണ് ചെന്നിത്തലയ്ക്കുള്ള പ്ലസ് പോയ്ന്റ്‌സ്. പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം, സഖ്യകക്ഷികള്‍ക്കിടയിലെ സ്വാധീനം, നിയമസഭയിലും പാര്‍ലമെന്റിലും ദീര്‍ഘകാലത്തെ സേവനം, മികച്ച ഇലക്ഷന്‍ എഞ്ചിനീയറിങ് – എന്നിവ ഗുണം ചെയ്‌തേക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...