അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗം വിവാദമാക്കുന്നത് അനുചിതമെന്ന് എ കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിനിമാ കോണ്‍ക്ലേവ് വേദിയില്‍ മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗം വിവാദമാക്കുന്നത് അനുചിതമെന്ന് സിപിഐഎം നേതാവും മുന്‍ സാംസ്‌കാരിക മന്ത്രിയുമായ എ കെ ബാലന്‍. ചലച്ചിത്ര രംഗത്തെ വിവിധ സാങ്കേതിക മേഖലകളെ കുറിച്ച് പഠനവും അറിവും നേടിയ നിരവധിയായ പട്ടികജാതി പട്ടികവര്‍ഗ്ഗയുവതി യുവാക്കള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനും കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ അവര്‍ക്ക് പണം നല്‍കിയതെന്ന് എ കെ ബാലന്‍ വിശദീകരിച്ചു. ധനസഹായത്തോടെ താര, മിനി എന്നീ രണ്ടു വനിതാ സംവിധായകര്‍ നിര്‍മിച്ച നിഷിധോ, ഡൈവോഴ്‌സ് എന്നീ സിനിമകള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയപ്പോള്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി തെളിഞ്ഞെന്നും എ കെ ബാലന്‍ പറഞ്ഞു.

ഒഴിവാക്കപ്പെടേണ്ടതായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന സംബന്ധിച്ച് അദ്ദേഹം തന്നെ വ്യക്തത വരുത്തിയതിനാല്‍ ഇനി വിവാദം വേണ്ടതില്ലെന്നാണ് എ കെ ബാലന്റെ നിലപാട്. പട്ടികജാതി പട്ടികവര്‍ഗ്ഗ സംവിധായകര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം മുന്‍പ് വെട്ടിക്കുറയ്ക്കാന്‍ നീക്കം നടന്നിരുന്നുവെന്നും രണ്ടാം പിണറായി സര്‍ക്കാരാണ് പുന:സ്ഥാപിച്ച ഈ തുക നല്‍കി തുടങ്ങിയതെന്നും എ കെ ബാലന്‍ വിശദീകരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...

അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു

0
അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ്...