കെസിബിസിക്കെതിരായ പരാമർശം ; അനുനയ നീക്കവുമായി വനംമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോട്ടയം കണമലയില്‍ നാട്ടിലിറങ്ങിയ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊമ്പുകോര്‍ത്ത് വനം മന്ത്രിയും കെസിബിസിയും. ഇതിനിടെ കെസിബിസിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. താമരശ്ശേരി ബിഷപ്പിനെ കാണാന്‍ എ കെ ശശീന്ദ്രന്‍ സമയം തേടി. എന്നാല്‍, ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയല്‍ അസൗകര്യം അറിയിച്ചു.

കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ സംസ്‌ക്കാര ചടങ്ങിന് മുഖ്യ കാര്‍മ്മികത്വം വഹിക്കവെ ആയിരുന്നു വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നല്‍കാത്ത നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടത്. വന്യജീവി നിയമത്തില്‍ മാറ്റം വരുത്തണം. അടിയന്തിര സാഹചര്യത്തില്‍ ആക്രമിക്കാന്‍ വരുന്ന മൃഗത്തെ വെടി വയ്ക്കാന്‍ പോലും നിയമം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച വനംമന്ത്രി മൃതദേഹം വെച്ചും അവരുടെ കുടുംബത്തെ വെച്ചും ചില സംഘടനകളും ചില ആളുകളും വിലപേശുന്ന സമീപനമാണ് ചിലര്‍ സ്വീകരിക്കുന്നത് എന്നും കുറ്റപ്പെടുത്തുകയായിരുന്നു. മതമേലധ്യക്ഷന്‍ നിലപാട് പരിശോധിക്കണമെന്നും പ്രവര്‍ത്തനം, പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...