ചേവായൂരിൽ മോഷണ പരമ്പര നടത്തിയ അഖിലിന്റെ വീട്ടിൽ നിന്നും തൊണ്ടി മുതൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ചേവായൂരിൽ മോഷണ പരമ്പര നടത്തിയ അഖിലിന്റെ വീട്ടിൽ നിന്നും തൊണ്ടി മുതൽ കണ്ടെത്തി പൊലീസ്. 38 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും, ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് കണ്ടെത്തിയത്. കക്കോടി, എലത്തൂർ ഭാഗങ്ങളിൽ പതിനഞ്ചോളം മോഷണം ഇയാൾ നടത്തിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ നിന്നും 25 പവൻ കവർന്നത് ഉൾപ്പെടെ ചെറുതും വലുതുമായി പതിനഞ്ചോളം മോഷണങ്ങളാണ് പ്രതി അഖിൽ നടത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 38 പവൻ സ്വർണവും, മൂന്ന് ലക്ഷം രൂപയും, ഡിജിറ്റൽ ക്യാമറ, ആപ്പിൾ ഹെഡ്സെറ്റ്, ലാപ് ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെത്തി.

മോഷ്ടിച്ച തുക കൊണ്ട് ലാപ് ടോപ് വാങ്ങിയെന്നാണ് അഖിലിന്റെ മൊഴി. മാത്രമല്ല പത്ത് വിദേശമദ്യക്കുപ്പികളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കക്കോടിയിലും എലത്തൂരിലും ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ മോഷണം. മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട ഇയാളെ ഇന്നലെയാണ് പോലീസ് പിടികൂടുന്നത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് മോഷണം നടത്തിയെന്നാണ് പ്രതിയുടെ മൊഴി. അഖിലിനായി പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി.  ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടില്‍ കയറി 40 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്. ഇതര സംസ്ഥാനക്കാരനാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...