2021 വിടപറയുമ്പോള്‍ കോന്നിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : 2021 വിടപറയുമ്പോള്‍ കോന്നിയില്‍ തീപിടുത്തങ്ങളും പ്രളയവുമടക്കം നിരവധി സംഭവങ്ങളാണ് നടന്നത്. പോക്സോ കേസുകളും അനവധിയായിരുന്നു. കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ നിര്‍മ്മാണത്തിന് തടസമായി നിലനിന്നിരുന്ന ഭൂമി കെ എസ് ആര്‍ ടി സിക്ക് കോന്നി പഞ്ചായത്ത് കൈമാറുന്ന നടപടിയും കോന്നി മെഡിക്കല്‍ കോളേജില്‍ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിച്ചതും ഒ പി, ഐപി പ്രവര്‍ത്തനമാരംഭിച്ചതും 2021ലാണ്.

കലഞ്ഞൂര്‍ മുതല്‍ മുറിഞ്ഞകല്‍ വരെയുള്ള സ്ഥലങ്ങളില്‍ പത്തിലധികം പേര്‍ക്ക് ഒരേ ദിവസം തെരുവ് നായയുടെ കടിയേറ്റതും ഇതേ ദിവസം തന്നെ. വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ ഉടമസ്ഥന്‍ കെട്ടിത്തൂക്കി അടിച്ചുകൊന്നത് സമൂഹ മാധ്യമങ്ങളിലടക്കം വൈറലായതും 2021ലാണ്. കോന്നിയില്‍ ഇതേ വര്‍ഷം തന്നെ പെയിന്റ് കടയ്ക്ക് തീ പിടിച്ച് മുപ്പത് ലക്ഷം രൂപയോളം നഷ്ടമുണ്ടായി. കലഞ്ഞൂരില്‍ തടിമില്ലിന് തീ പിടിച്ചതും 2021ലാണ്.

2021ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. കോന്നിയില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചിരുന്ന പ്രമാടം, അരുവാപ്പുലം, കോന്നി ബ്ലോക്ക് പഞ്ചായത്ത് അടക്കമുള്ള പഞ്ചായത്തുകള്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ച് പിടിച്ചു. മുരിംഗമംഗലം പാലത്തിന് സമീപം ബൈക്ക് യാത്രക്കാരന്‍ ടിപ്പര്‍ ഇടിച്ച് മരണപ്പെട്ടതും ഈ വര്‍ഷമാണ്. കോന്നി ആനത്താവളത്തിലെ ആന മ്യൂസിയം വനംമന്ത്രി നാടിന് സമര്‍പ്പിച്ചതും ഫെബ്രുവരി 16നാണ്. കൂടാതെ നിരവധി പോക്സോ കേസുകളും നിരവധി ആത്മഹത്യകളും കോന്നിയില്‍ നടന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...