പത്തനംതിട്ട നഗരത്തില്‍ 33-ാം വാർഡില്‍ വന്‍ തീപിടുത്തം ; മൂന്ന് ഏക്കറോളം ഭൂമി കത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭ 33-ാം വാർഡിലെ കുരിലയം ഓർത്തഡോക്സ് പള്ളിക്ക് സമീപം വന്‍ തീപിടുത്തം. 3 ഏക്കറോളം വരുന്ന ഭൂമിയിലെ കാടിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഈ സമയം കുരിലയം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയില്‍ രാവിലെ ആരാധന നടക്കുകയായിരുന്നു. പുക ഉയര്‍ന്നതോടെ വികാരി ബിജു മാത്യുവിന്റെ നേത്രുത്വത്തില്‍ ഇടവക അംഗങ്ങൾ സജീവമായി രംഗത്തിറങ്ങി. വാര്‍ഡ്‌ കൌണ്‍സിലര്‍ ജോയമ്മ സൈമണ്‍, നഗരസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പ്രദേശവാസികളും തീ അണക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. പത്തനംതിട്ട, കോന്നി, റാന്നി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്സിന്റെ 6 യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതിനാല്‍ സമീപത്തുള്ള വീടുകളിലേക്കും സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലക്കോട് പറമ്പിൽ കെട്ടിയിരുന്ന പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

0
കണ്ണൂർ : ആലക്കോട് തേർത്തല്ലയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി....

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം : നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
കോന്നി : കോന്നിയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം...

വ്യാജ സന്ദേശത്തിനു പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം ; അസം റൈഫിൾസിന്റെ ട്രക്കിനു തീയിട്ടു

0
ഇംഫാൽ : മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം....

പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു

0
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും...