കുടുംബാംഗങ്ങള്‍ കേരളത്തിന് പുറത്തുപോയ തക്കത്തിന് വീട്ടില്‍ നടന്നത് വന്‍ കവര്‍ച്ച

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുടുംബാംഗങ്ങള്‍ കേരളത്തിന് പുറത്തുപോയ തക്കത്തിന് വീട്ടില്‍ നടന്നത് വന്‍ കവര്‍ച്ച. കോഴിക്കോട് താമരശ്ശേരിയിലെ കാരാടിയിലാണ് അടച്ചിട്ട വീട്ടില്‍ മോഷണം നടന്നത്. കാരാടി-വരട്ട്യാക്കില്‍ സംസ്ഥാന പാതയുടെ അരികിലുള്ള കുറ്റിപ്പടി പ്രഭാകരന്‍ നമ്പ്യാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്നു മൂന്ന് പവനോളം സ്വര്‍ണവും 5000 രൂപയും നഷ്ടപ്പെട്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രഭാകരന്‍ നമ്പ്യാരും ഭാര്യയും കഴിഞ്ഞ നാലാം തിയ്യതി ബെംഗളൂരുവിലുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നു.

നാളെ ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയേക്കും. ഇവര്‍ എത്തിയാല്‍ മാത്രമേ നഷ്ടമായ കാര്യങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. വീട് വൃത്തിയാക്കുന്നതിന് വേണ്ടി ജോലിക്കാരി ഇന്നലെ വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. വീടിനകത്തെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...