പത്തനംതിട്ട: റോഡിൽ നിന്ന് നിയന്ത്രണം തെറ്റി വീട്ടിലേക്ക് പാഞ്ഞുകയറിയ പിക്കപ്പ് വാനിടിച്ച് ഗൃഹനാഥനൊപ്പം സംസാരിച്ചുകൊണ്ടിരുന്ന സുഹൃത്ത് മരിച്ചു. പത്തനംതിട്ട കുലശേഖരപതി അലങ്കാരത്ത് വീട്ടിൽ ഉബൈദുള്ള (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.15ന് അലങ്കാരത്ത് അയൂബ്ഖാന്റെ വീട്ടിലാണ് സംഭവം. റോഡിന് എതിർവശത്ത് പാർക്കുചെയ്തിരുന്ന ബൈക്കിൽ ഇടിച്ചശേഷം വീടിന്റെ ഗേറ്റ് തകർത്ത് മുറ്റത്തുകിടന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു . ഈ സമയം ഉബൈദുള്ള കാറിന് സമീപത്തു നിന്നും അയൂബ്ഖാൻ സിറ്റൗട്ടിലിരുന്നും സംസാരിക്കുകയായിരുന്നു. സിറ്റൗട്ടിന്റെയും കാറിന്റെയും ഇടയിൽ ഞെരുങ്ങിപ്പോയ ഉബൈദുള്ളയെ കാർ മാറ്റിയാണ് പുറത്തെടുത്തത്. കാൽ ഒടിഞ്ഞ് അടർന്നുപോയിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ സിറ്റൗട്ടിന്റെ കൈവരി തകർന്നു. വേഗത്തിൽ ഓടിമാറിയതിനാൽ അയൂബ്ഖാന് പരിക്കേറ്റില്ല. കുലശേഖരപതിയിലെ തേങ്ങാവില്പന കടയിലേതാണ് പിക്കപ്പ് വാൻ. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സഫീനയാണ് ഉബൈദുള്ളയുടെ ഭാര്യ. മക്കൾ : സുമയ്യ, സുൽഫിയ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.































