താനെ: കുട്ടികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 41 വയസുകാരനായ നദീം ഖാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. മിറ റോഡ് സ്വദേശികളായ നദീം ഖാനും ഭാര്യ അംറിനും (36) രണ്ടും പത്തും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ശനിയാഴ്ച രാവിലെ അംറിൻ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ അവിടെ ഉദ്യോഗസ്ഥർ തിരക്കിലായിരുന്നതിനാൽ താൻ അൽപനേരം കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് യുവതി പോയി എന്നാണ് പോലീസിന്റെ ഭാഷ്യം. കുട്ടിയെ കാണാൻ അടുത്തുള്ള സ്കൂളിലേക്കാണ് അംറിൻ പോയത്. എന്നാൽ പോകുന്നതിനിടെ അംറിനും ഭർത്താവും തമ്മിൽ തർക്കമുണ്ടായി. ഇതിനൊടുവിലാണ് ഇയാൾ ഭാര്യയെ കുത്തിക്കൊന്നത്. സംഭവത്തിൽ പോലീസ് കൊലപാതക കുറ്റം ചുമത്തി നദീം ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്ന് മിറ റോഡ് പോലീസ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























