Tuesday, April 23, 2024 11:48 am

ചങ്ങനാശേ​രിയിൽ ജോ​ലി​യ്ക്കി​ടെ വൈദ്യുതാഘാതമേറ്റ് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ കു​ടു​ങ്ങി കെ​എ​സ്ഇ​ബി ജീവനക്കാരൻ ; അ​ഗ്നിരക്ഷാ സേന ര​ക്ഷ​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശേ​രി: ജോ​ലി​യ്ക്കി​ടെ വൈദ്യുതാഘാതമേറ്റ് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​യ കെ​എ​സ്ഇ​ബി ജീവനക്കാരനെ അ​ഗ്നിരക്ഷാ സേന ര​ക്ഷ​പ്പെ​ടു​ത്തി. ച​ങ്ങ​നാ​ശേ​രി കെ​എ​സ്ഇ​ബി സെ​ക്‌​ഷ​നി​ലെ ജീവനക്കാരനായ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​ബി​ന്‍​കു​മാ​ർ (33)ആ​ണ് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15-ന് ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് സ്‌​റ്റേ​ഷ​നു മു​മ്പി​ലു​ള്ള പോ​സ്റ്റി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാണ് സം​ഭ​വം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പോ​സ്റ്റി​ല്‍ ക​യ​റി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. അ​പ്പോ​ഴേ​ക്കും പൊ​ലീ​സും ച​ങ്ങ​നാ​ശേ​രി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ജി​മോ​ൻ ടി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും കെ​എ​സ്ഇ​ബി​യി​ല്‍​ നി​ന്നു കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രും എ​ത്തി. തുടർന്ന്, ലാ​ഡ​ര്‍, ക​യ​ര്‍ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ബി​ന്‍​കു​മാ​റി​നെ പോ​സ്റ്റി​ല്‍​ നി​ന്ന് ഇ​റ​ക്കി ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​സ്റ്റി​ലു​ള്ള ലൈ​നി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബി​ബി​ന്‍​കു​മാ​റി​ന് ഷോ​ക്ക് ഏ​ല്‍​ക്കു​ക​യാ​യി​രു​ന്നു​. സംഭവമ​റി​ഞ്ഞ് ഉടൻ തന്നെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​താ​യും ഇ​തി​നാ​ല്‍ ബി​ബി​ന്‍​കു​മാ​ര്‍ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​താ​യും വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യം നൽകാത്തതിൽ പ്രകോപനം ; ബവ്കോ ഷോപ്പ് ഇൻ ചാർജിന്റെ വാഹനം തല്ലിപൊളിച്ചു

0
കോട്ടയം: മദ്യം നൽകാത്തതിന്റെ പ്രകോപനത്തിൽ ബവ്കോ ഉദ്യോ​ഗസ്ഥന്റെ കാർ തല്ലിപൊളിച്ചു. കോട്ടയം...

അടൂർ അഗ്നിരക്ഷാനിലയം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍

0
അടൂർ : അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്ന അടൂർ ഹോളിക്രോസ് ജംഗ്ഷന്  സമീപത്തെ വാടകക്കെട്ടിടം...

മ­​ണി­​പ്പു­​രി​ലെ ന്യൂ­​ന­​പ­​ക്ഷ­​ങ്ങ​ള്‍ ആ­​ക്ര­​മി­​ക്ക­​പ്പെ​ട്ടു ; ഇന്ത്യയ്ക്ക് തിരിച്ചടിയായി യുഎസ് മ­​നു­​ഷ്യാ­​വ​കാ­​ശ റിപ്പോർട്ട്

0
അമേരിക്ക: മ­​ണി­​പ്പു​ര്‍ അ​ട​ക്ക​മു​ള്ള വി­​ഷ­​യ​ങ്ങ​ളി​ൽ കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ രൂ​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി അ­​മേ­​രി​ക്ക....

നീണ്ട വാദ പ്രതിവാദത്തിനൊടുവിൽ  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിഹാർ ജയിലിൽ  ഇൻസുലിൻ നല്കി

0
ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട വാദപ്രതിവാദത്തിനൊടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്...