കരുനാഗപ്പള്ളിയിൽ എക്‌സൈസ് സംഘത്തിന്റെ വൻ മയക്കുമരുന്ന് വേട്ട

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കരുനാഗപ്പള്ളിയിൽ എക്‌സൈസ് സംഘത്തിന്റെ വൻ മയക്കുമരുന്ന് വേട്ട. 227 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം തൊടിയൂർ സ്വദേശി അനന്തു (27) ആണ് പിടിയിലായത്. കൊല്ലം ജില്ലയിൽ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള രാസ ലഹരി കേസാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളുരുവിൽ നിന്ന് വൻ തോതിൽ എംഡിഎംഎ കൊല്ലത്ത് എത്തിച്ച് വിൽപ്പന നടത്തുന്ന മൊത്ത വിതരണക്കാരനാണ് ഇപ്പോൾ പിടിയിലായ അനന്തു എന്ന് എക്സൈസ് പറഞ്ഞു. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അനീഷ്, ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, സൂരജ്, നിജി എന്നിവരും പങ്കെടുത്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന വി.എം സുധീരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്...

ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം

0
ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ...

വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ ഉൾപോർ തുറന്നു കാട്ടുന്നതായി...

0
കൊച്ചി: വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ...

സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. തസ്തിക...