കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യന്റെ ഡി.സി.സി സമരസംഗമത്തിലെ പ്രസംഗം സദുദ്ദേശപരം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതി, കെടുകാര്യസ്ഥത, ജനദ്രോഹം എന്നിവക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമര സംഗമത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും സംസ്ഥാനത്തെ മുതിര്‍ന്ന നേതാവുമായ പ്രൊഫ. പി.ജെ. കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന് സദുദ്ദേശത്തോടെ നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസിനെതിരാണെന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

എക്കാലവും ജില്ലയിലെ കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനാ പ്രവര്‍ത്തകര്‍ക്കും എല്ലാ വിധത്തിലുള്ള സഹായവും പ്രോത്സാഹനവും നടത്തിക്കൊണ്ടിരിക്കുന്ന നേതാവാണ് അദ്ദേഹം. നല്ല ഉദ്ദേശത്തോടെ കെ.പി.സി.സി പ്രസിഡന്റിന്റേയും മറ്റു നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ ഉപദേശ രൂപേണ അദ്ദേഹം നടത്തിയ പ്രസംഗം സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്റെ നെറികേടുകള്‍ക്കും ഏകാധിപത്യ അഴിമതി ഭരണത്തിനും എതിരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ സമരങ്ങളെ വിസ്മരിച്ചുകൊണ്ടല്ലെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ഒരു അധ്യാപകന്റെ കാര്‍ക്കശ്യത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തുകൊണ്ട് ആഘോഷമാക്കുവാനും സൈബര്‍ ആക്രമണങ്ങളിലൂടെ പ്രൊഫ. പി.ജെ. കുര്യനെനെ മോശമായ രീതിയില്‍ ചിത്രീകരിച്ച് സൈബര്‍ ആക്രമണം നടത്തുന്ന സംഘടിത നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷമായി കേരളത്തില്‍ ദുര്‍ഭരണം നടത്തുന്ന സംസ്ഥാന മുഖ്യമന്ത്രിക്കും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ജില്ലയെ പ്രതിനിധീകരിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രിക്കുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളും പ്രൊഫ. പി.ജെ. കുര്യന്‍ അടക്കമുള്ള ജില്ലയിലേയും സംസ്ഥാനത്തേയും നേതാക്കളുടെ സഹകരണത്തോടെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വരും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ നേട്ടം ഉണ്ടാകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....