പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : 4 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ ; പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അജ്മീറിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടി ജോധ്പൂരിലെത്തിയെ പെൺകുട്ടിയെ മൂന്ന് കോളജ് വിദ്യാർത്ഥികൾ ചേർന്ന് ജെഎൻവിയു കാമ്പസിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അജ്മീർ സ്വദേശിയായ പെൺകുട്ടി കാമുകനൊപ്പം വീട്ടിൽ നിന്ന് ഒളിച്ചോടിയ ശേഷമാണ് ജോധ്പൂരിലെത്തിയത്. ഇരുവരും പ്രായപൂർത്തിയാകാത്തവരാണ്. രാത്രി 10:30 ഓടെ ജോധ്പൂരിലെത്തിയ ഇവർ താമസിക്കാൻ സ്ഥലം അന്വേഷിക്കാൻ തുടങ്ങി. സമീപത്തെ ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ചെങ്കിലും, ഹോട്ടൽ ജീവനക്കാർ മോശമായി പെരുമാറിയതിനെ തുടർന്ന് ഇരുവരും തിരികെ ബസ് സ്റ്റാൻഡിലേക്ക് മടങ്ങി.

പിന്നീട് മൂന്ന് പ്രതികൾ, സമന്ദർ സിംഗ്, ധരംപാൽ സിംഗ്, ഭതം സിംഗ് എന്നിവർ ഇവരെ സമീപിക്കുകയും ഭക്ഷണവും, താമസിക്കാൻ സ്ഥലവും കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്തു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പ്രതികൾ, ഇരുവരെയും ജെഎൻവിയു പഴയ കാമ്പസിലെ ഹോക്കി ഗ്രൗണ്ടിൽ എത്തിച്ചു. ഗ്രൗണ്ടിലെത്തിയ ശേഷം വിദ്യാർത്ഥികൾ ആൺകുട്ടിയെ മർദ്ദിക്കാൻ തുടങ്ങി. കാമുകനെ ബന്ദിയാക്കി ഓരോരുത്തരായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...