ചിലരുടെ മുന്നില്‍ പോലീസ്, ചിലപ്പോള്‍ വക്കീല്‍ ; ആള്‍മാറാട്ടം ; ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആള്‍മാറാട്ടം നടത്തിയ ഭര്‍ത്താവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കി ഭാര്യ. ചിലരുടെ മുന്നില്‍ പോലീസായും മറ്റ് ചിലയിടങ്ങളില്‍ വക്കീലായും ഭര്‍ത്താവ് ആള്‍മാറാട്ടം നടത്തുന്നുവെന്നാണ് ഭാര്യ പോലീസില്‍ പരാതിപ്പെട്ടത്. ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ സിറ്റിയിലാണ് സംഭവം. തജൂജ് സിങ് എന്നയാളുടെ ഭാര്യ നിഷയാണ് ഇത്തരത്തില്‍ തന്റെ ഭര്‍ത്താവ് ആളുകളെ പറ്റിക്കുകയാണെന്ന് പറഞ്ഞ് പോലീസില്‍ പരാതിയുമായെത്തിയത്. പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പോലീസ് തനൂജിന്റെ വീട്ടില്‍ നിന്ന് ചില വ്യാജ തിരിച്ചറിയല്‍ രേഖകളും പോലീസ് യൂണിഫോമും അടക്കം പിടിച്ചെടുത്തു. തന്നെയും മക്കളെയും ഭര്‍ത്താവ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും നിഷ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

ആള്‍മാറാട്ടം നടത്തി പലരില്‍ നിന്നും ഭര്‍ത്താവ് പണം തട്ടുന്നുണ്ടെന്നും നിഷ പോലീസിനോട് പറഞ്ഞു. അതേസമയം ഭാര്യയുമായി പിണങ്ങി താന്‍ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നുവെന്ന് തനൂജ് പോലീസില്‍ അറിയിച്ചു. ഭാര്യ വിളിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം താന്‍ വീട്ടിലേക്ക് തിരിച്ചെത്തി. എന്നാല്‍ ബന്ധുക്കളെയും കൂട്ടുകാരെയും കൂട്ടി നിഷ തന്നെ ആക്രമിച്ചുവെന്ന പരാതിയും തനൂജ് പോലീസില്‍ നല്‍കിയിട്ടുണ്ട്. ഇതിനു ശേഷമാണ് താന്‍ ആള്‍മാറാട്ടം നടത്തിയെന്ന തരത്തില്‍ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്നും തനൂജ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും നിലവില്‍ തനൂജ് ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...