മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി ​ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ തറയില്‍ യൂറിന്‍ വീണു. അത് തുടക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചത്. അവിടെ പെരുച്ചാഴിയും എലിയും ഉള്‍പ്പെടെ ഉണ്ടെന്നും വൃത്തിഹീനമായ അവസ്ഥയാണെന്നും വാര്‍ഡ് മെംബര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും ഗായത്രിയുടെ ബന്ധു പറഞ്ഞു. ഗായത്രിയുടെ ആരോഗ്യനിലയില്‍ പ്രതിസന്ധിയില്ലെന്നും ബന്ധു വ്യക്തമാക്കി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി മമിത ബൈജു ആശുപത്രിയിൽ , കടുത്ത പനിയും ശരീരവേദനയുമെന്ന് റിപ്പോർട്ട്

0
കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും...

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം

0
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി...