27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി: പുതുച്ചേരിയില്‍ 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി. പുതുച്ചേരിക്ക് സമീപം മൂര്‍ത്തിക്കുപ്പത്താണ് സംഭവം സംഭവത്തില്‍ 22കാരിയായ യുവതി അറസ്റ്റിലായി. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മദ്യപാനിയായ ഇയാള്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്നും പോലീസ് പറയുന്നു. ഏപ്രില്‍ 15 ശനിയാഴ്ചയാണ് സംഭവം നടന്നത്.

പെണ്‍കുഞ്ഞ് ജനിച്ചെന്ന പേരില്‍ നിരന്തരം വഴക്കായതിനെ തുടര്‍ന്നാണ് സംഗീത കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയത്. പൊതുശ്മശാനത്തിന് സമീപം മണ്‍കൂന കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോള്‍ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി. യുവതിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം ; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഹോർമുസിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്ക്...

സുപ്രധാന നീക്കം ; കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു

0
തിരുവനന്തപുരം : കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. റിട്ട....

യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗത്തിൽ 10,000ത്തോളം പേർ മരിച്ചെന്ന് റിപ്പോർട്ട്

0
പാരിസ്: യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗത്തിൽ 10,000ത്തോളം പേർ മരിച്ചെന്ന് റിപ്പോർട്ട്. ജൂൺ...

ഓപ്പറേഷൻ തൂഫാൻ ; ചിറക്കരയിൽ എംഡിഎംഎ മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ

0
ചാത്തന്നൂർ : ചിറക്കരയിൽ 52 ഗ്രാം എംഡിഎംഎയുമായി മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ. ചിറക്കരത്താഴം...