കൊല്ലപ്പെട്ടാൽ ചീഫ് ജസ്റ്റിസിനും യോഗിക്കും നൽകണം ; അതീഖിന്റെ രഹസ്യ കത്ത്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: താന്‍ കൊല്ലപ്പെട്ടാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നല്‍കാന്‍ ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദ് കത്തു തയാറാക്കി വച്ചിരുന്നെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ അഭിഭാഷകന്‍. മുദ്രവച്ച കവറിലുള്ള ഈ കത്ത് തന്റെ കൈവശമല്ലെന്നും അഭിഭാഷകനായ വിജയ് മിശ്ര വ്യക്തമാക്കി. ഈ കത്ത് ഇവര്‍ക്ക് അയയ്ക്കുന്നതും താനായിരിക്കില്ല. അജ്ഞാതനായ മറ്റൊരാളുടെ കൈവശമാണ് ഈ കത്തുള്ളത്. അയാള്‍ കത്ത് ഇവര്‍ക്ക് അയച്ചുകൊടുത്തെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും ജയിലില്‍നിന്ന് പുറത്തിറക്കി കൊലപ്പെടുത്തുമെന്ന് അവകാശപ്പെട്ട ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ഈ കത്തിലുണ്ടാകുമെന്ന് അഷറഫ് തന്നോടു പറഞ്ഞതായി അഭിഭാഷകന്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിക്കുന്നത്. ആസൂത്രിതമായിട്ടായിരുന്നു പ്രതികളുടെ നീക്കം. ലൗലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരാണ് ഇരുവരേയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിടികൂടിയിരുന്നു. വന്‍ ആസൂത്രമാണ് കൊലയ്ക്കായി ഇവര്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ മൈക്കും വ്യാജ ഐ.ഡി കാര്‍ഡുകളും കാമറയുമായാണ് കൊലയാളികള്‍ എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...