റാന്നിയില്‍ വാഹനാപകടത്തില്‍ മരിച്ചത് ആന്ധ്രാപ്രദേശ് സ്വദേശി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയില്‍ വാഹനാപകടത്തില്‍ മരിച്ചത് ആന്ധ്രാപ്രദേശ് ഓങ്കോള്‍ ജില്ലയിലെ ബാല്‍ക്കട്ടിബാല്‍ സ്വദേശി വിനോദ്(22) ആണ്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മന്ദിരം ജംങ്ഷന് സമീപം ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും മിനിബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികരായ നരസിംഹ(29), കോട്ടിറെഢി (27), ശിവ (18), മിനി ബസ് യാത്രികരായ തമിഴ്നാട് ത്രിച്ചി സ്വദേശികളായ ശരവണവേല്‍ (55), മുരളി(41), ഇസക്കിയപ്പന്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. പത്തനംതിട്ട ഭാഗത്തു നിന്നും വന്ന മിനി ബസിലേക്ക് റാന്നി ഭാഗത്തു നിന്നും വന്ന വാഹനം തെറ്റായ ദിശയിലൂടെയെത്തി ഇടിച്ചു കയറുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന കാറില്‍ നിന്നും യാത്രക്കാരെ കാര്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. വിനോദ് സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് യാത്രക്കാരെ പുറത്ത് എത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...