റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: വേനൽ കനക്കുന്ന സാഹചര്യത്തിൽ റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അടിയന്തിരയോഗം വിളിച്ച് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ. വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. കുടിവെള്ള വിതരണം സുഗമമാക്കുന്നതിനായി പഞ്ചായത്തുകൾ തോറും ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗം വിളിക്കാൻ തീരുമാനമായി. വിവിധ പഞ്ചായത്തുകളിൽ ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തികളുടെ നിർമ്മാണ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. പ്രധാന പമ്പുകളിൽ അഡീഷണൽ മോട്ടോറുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടു. അയിരൂർ പഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ 4 ദിവസത്തെ ഇടവേളകളിൽ എല്ലാ ഭാഗത്തും ജലവിതരണം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു.

അങ്ങാടി കൊറ്റനാട് പദ്ധതിയുടെ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ 80 ശതമാനം പൂർത്തീകരിച്ചു. റോ വാട്ടർ പമ്പിങ് ലൈൻ ടെൻഡർ ആകുന്നുണ്ട് . പമ്പാനദിയിൽ കിണർ കുഴിച്ച് വെള്ളം എടുക്കുന്നതിനുള്ള പ്രവർത്തികൾ സാങ്കേതിക അനുമതിക്കായി നൽകിയിരിക്കുകയാണ്. ഇത് കിട്ടുന്ന മുറയ്ക്ക് നിർമ്മാണം ടെൻഡർ ചെയ്യാനാകും. ചെറുകോൽ പഞ്ചായത്തിലെ കുടിവെള്ള വിതരണ പദ്ധതിയുടെ പ്ലാന്റിന്റെയും ടാങ്കിന്റെയും നിർമ്മാണം ഉടൻ ടെൻഡർ ചെയ്യും. നാറാണംമൂഴി പഞ്ചായത്തിൽ കരാറുകാരൻ പ്രവർത്തി ചെയ്യാത്തതിനാൽ അയാളെ ഒഴിവാക്കി അടുത്ത ദിവസം പുതിയ കരാർ ക്ഷണിക്കും. അങ്ങാടി പമ്പ് ഹൗസിൽ 15ന് ശേഷം കിണർ വൃത്തിയാക്കും ഇവിടെപമ്പിങ്ങിന് ആവശ്യമായ വെള്ളം എത്തിക്കാനുള്ള തടയണയുടെ നിർമ്മാണം ടെൻഡർ ചെയ്തു.

പെരുനാട് കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടൻ പരിഹരിക്കും. കോട്ടാങ്ങൾ പഞ്ചായത്തിലെ പെരുമ്പാറ, മലമ്പാറ ഭാഗങ്ങളിൽ പൈപ്പ് ഇടുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. റാന്നി പഞ്ചായത്തിലെ മന്ദിരം പാറക്കൽ കോളനിയിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിൽ ഉടൻ നടപടി സ്വീകരിക്കും. വെച്ചുചിറ പഞ്ചായത്തിൽ ടാങ്കുകളുടെ നിർമ്മാണം നടക്കാത്തതിനാൽ കരാറുകാരനെ ഒഴിവാക്കി എസ്റ്റിമേറ്റ് പുതുക്കി പദ്ധതി ഉടൻ ടെൻഡർ ചെയ്യും. പഴവങ്ങാടി പഞ്ചായത്തിലെ ഉയർന്ന സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് വാട്ടർ അതോറിറ്റി അധികൃതർ പരിശോധന നടത്തി വേണ്ട നടപടികൾ നിർദ്ദേശിക്കും. വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ സൂരജ് നായർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷീജ സെലിൻ, സൂപ്രണ്ടിഗ് എൻജിനീയർ പി വി സന്തോഷ് കുമാർ, എക്സി. എൻജിനീയർമാരായ എസ് ജി കാർത്തിക, എബ്രഹാം വർഗീസ്, വിപിൻ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...