ഖത്തർ റാസ് ലഫാൻ സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഖത്തർ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും മരിച്ചവരിൽ കോഴിക്കോട് തൂണേരി സ്വദേശിയും. പ്ലാൻ്റ് സൂപ്പർവൈസറായിരുന്ന തൂണേരി വെള്ളൂർ സ്വദേശി അർജുൻ ( 29 ) ആണ് മരിച്ചത്. ഖത്തറിലെ റാസ് ലഫാൻ വ്യാവസായ കേന്ദ്രത്തിലെ പ്ലാൻ്റിൽ അറ്റകുറ്റ പണിക്കിടെ ഞായറാഴ്ചയാണ് പൊട്ടിത്തെറി ഉണ്ടായത്. 13 പേരാണ് അപകടത്തിൽ മരിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തിൽ 66 പേർക്ക് പരുക്കേറ്റതായും ഊർജകാര്യ മന്ത്രിയും ഖത്തർ എനർജി സി.ഇ.ഒ-യുമായ സാദ് ഷെരിദ അൽ-കാബി ദോഹയിൽ വാർത്താസമ്മേളനത്തിലാണ് അറിയിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്ഫോടനത്തിന് പിന്നിൽ അട്ടിമറിയോ മറ്റെന്തെങ്കിലും ശത്രുതാപരമായ പ്രവർത്തനമോ ഇല്ലെന്ന് ഊർജകാര്യ മന്ത്രി പറഞ്ഞു. ഖത്തർ എനർജി എമർജൻസി റെസ്‌പോൺസ് ടീമും സിവിൽ ഡിഫൻസും ചേർന്ന് വളരെ വേഗം തീയണച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...