പീരുമേട്: വാഹന അപകടത്തിൽ പരിക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശി മരണപ്പെട്ടു. ദേവരാജ് (58) ആണ് മരണപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. ഈ മാസം പന്ത്രണ്ടാം തീയതി രാത്രി 9 നാണ് ദേവരാജനെ വണ്ടിപ്പെരിയാർ നെല്ലിമലയിൽ വെച്ച് തമിഴ്നാട് നാമക്കല്ലിൽ നിന്നും വന്ന അയ്യപ്പഭക്തരുടെ വാഹനം ഇടിക്കുന്നത്. 59ാം മൈൽ അലയിൽ വീട്ടിൽ ദേവരാജ് വാഹനത്തിന്റെ അടിയിൽപ്പെടുകയും വാരിയെല്ലിനും തലയ്ക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അഞ്ചുദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ദേവരാജ് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും. വണ്ടിപ്പെരിയാർ വാളാർടി പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ ശ്രീകല, മകൾ ശ്രീദേവി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























