സ്വത്തെഴുതിവാങ്ങിയ ശേഷം അമ്മയേയും സഹോദരിയേയും ഉപേക്ഷിച്ചു ; നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്വത്ത് എഴുതിവാങ്ങിയ ശേഷം പ്രായമായ അമ്മയേയും സഹോദരിയേയും ഉപേക്ഷിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പുതുപ്പാടി സ്വദേശി സജി ജോസഫിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്‍റെ നടപടി. ഒന്നര ഏക്കർ ഭൂമി എഴുതി വാങ്ങിയ ശേഷമാണ് സജി ജോസഫ് അമ്മയേയും വിവാഹ മോചിതയായ സഹോദരിയേയും ഉപേക്ഷിച്ചത്. ഭൂമി കൈവശപ്പെടുത്തിയ ശേഷം മകൻ വീട്ടിൽ കയറ്റാതായതോടെ താൽക്കാലിക ഷെഡിലാണ് ഇവർ കഴിയുന്നത്. അമ്മയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം ആർഡിഒ കമ്മീഷനിൽ സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്ത് ഭർത്താക്കന്മാർക്ക് സുരക്ഷിതത്വമില്ല? ആറുമാസത്തിനിടെ മരിച്ചത് 554 പേർ; കാരണം വിവാഹേതര ബന്ധങ്ങളെന്ന് പഠനം

0
ന്യൂഡൽഹി : 2026-ലെ ആദ്യ ആറുമാസത്തിനിടെ ഇന്ത്യയിൽ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ...

കൂട്ടരാജിയിൽ ആശങ്ക വേണ്ട; ഐഎസ്ആർഒയുടെ പ്രവർത്തനം സുഗമമായി തുടരുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

0
ന്യൂഡൽഹി: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയിൽ വിശദീകരണവുമായി ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള...

വായ്പാ ജപ്തി നടപടികളിൽ ആർബിഐയുടെ കർശന നിയന്ത്രണം ; ഒക്ടോബർ 1 മുതൽ പുതിയ...

0
ന്യൂഡൽഹി: വായ്പാ തിരിച്ചടവ് മുടങ്ങുന്നത് മൂലം ബാങ്കുകൾ കണ്ടുകെട്ടുന്ന ഈടുവസ്തുക്കളും സ്ഥാവര...

വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങി കാട്ടാന ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വടശ്ശേരിക്കര : വടശ്ശേരിക്കര-ചിറ്റാർ റോഡിൽ വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിലായി. ഇന്നലെ...