ആലപ്പുഴയിൽ സൈക്കിളിൽ നിന്ന് വീണ് ഇതര സംസ്ഥാന യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയിൽ സൈക്കിളിൽ നിന്ന് വീണ് ഇതര സംസ്ഥാന യുവതി മരിച്ചു. ബീഹാർ സ്വദേശി സൈറ ഹാത്തൂൻ (30) ആണ് മരിച്ചത്. ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ഭർത്താവ് ലഡു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ആയിരുന്നു അപകടം. കഴിഞ്ഞദിവസം വൈകിട്ട് ഭർത്താവും ഇളയകുട്ടിയും അടക്കം സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടയിലാണ് മാന്നാറിൽ വച്ച് കൈക്കുഞ്ഞ് താഴേക്ക് പതിക്കുന്ന സ്ഥിതി വന്നത്. കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ശ്രമിക്കുന്നതിനിടയിലാണ് റോഡിൽ വീണ് അമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ എത്തിയ സൈറ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

ബീഹാർ സ്വദേശിയായ ഭർത്താവും മൂന്ന് കുരുന്നുകളുമായാണ് ആശുപത്രിയിൽ എത്തിയത്. അമ്പലപ്പുഴ എംഎൽഎ എച്ച് സലാം ഇടപെടുകയും മന്ത്രി സജി ചെറിയാൻ ഉടൻ ആശുപത്രിയിൽ എത്തുകയും ചെയ്തു. ഇവർക്ക് വേണ്ടുന്ന സഹായങ്ങൾ മന്ത്രി വാഗ്ദാനം ചെയ്തു. ഇതിനിടയിൽ മറ്റു സംഘടനകളും സഹായവുമായി രംഗത്ത് വന്നതോടെ സൈറയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബീഹാറിലേക്ക് കൊണ്ടുപോകാനുള്ള സംവിധാനങ്ങൾ ഒരുങ്ങി. വിമാനമാർഗമായിരിക്കും മൃതദേഹം സ്വന്തം നാട്ടിൽ എത്തിക്കുക. ഒപ്പം ഭർത്താവിനും മൂന്നു കുട്ടികൾക്കുമുള്ള യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...