ഒരു റാന്തല്‍ വിളക്കെങ്കിലും തൂക്കിയിടാമോ റാന്നി പെരുമ്പുഴ ബസ്‌ സ്റ്റാന്റില്‍ ?

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി പെരുമ്പുഴ ബസ്‌ സ്റ്റാന്റില്‍ വെളിച്ചമില്ലാത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഇവിടെ ഒരു റാന്തല്‍ വിളക്കെങ്കിലും തൂക്കിയിടാമോ എന്നാണ് യാത്രക്കാരുടെ ചോദ്യം. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബസ്‌ സ്റ്റാന്റില്‍ സന്ധ്യ മയങ്ങിയാല്‍ എന്‍ക്വയറി മുറിക്ക് മുന്നിലെ ചെറിയ പച്ചവെളിച്ചം മാത്രമാണ് ജനങ്ങള്‍ക്ക് ആശ്വാസം. തൊട്ടടുത്തുള്ള റാന്നി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്നതും ഈ വെളിച്ചമില്ലാത്ത ഭാഗത്ത് കൂടിയാണ്. സമീപത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വെളിച്ചം ബസ്‌ സ്റ്റാന്റ് ഭാഗത്തേക്ക് കടന്നുവരാത്തതാണ്‌ ഇവിടെ വെളിച്ചം കുറയാന്‍ കാരണം. ബസ്‌ സ്റ്റാന്റില്‍ പ്രത്യേക ലൈറ്റ് സ്ഥാപിച്ചെങ്കില്‍ മാത്രമേ ഇതിന് പരിഹാരം കാണുവാന്‍ കഴിയു.

ബസ് സ്റ്റാന്റില്‍ വെളിച്ചമില്ലാതായതോടെ സാമൂഹ്യ വിരുദ്ധ ശല്യവും വര്‍ധിച്ചു. മദ്യപാനികളുടെ താവളമായി ഇവിടം മാറിക്കഴിഞ്ഞു. സന്ധ്യ കഴിഞ്ഞാല്‍ തെരുവ് നായകള്‍ കൂട്ടമായി നടക്കുന്നതും ജനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. നേരം ഇരുട്ടി കഴിഞ്ഞാല്‍ ദീര്‍ഘ ദൂരയാത്രക്കാരായ സ്ത്രീകള്‍ പെരുമ്പുഴ സ്റ്റാന്റില്‍ എത്തിയാല്‍ ഭീതിയോടെയാണ് നില്‍ക്കുന്നത്.  എരുമേലി, മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകണമെങ്കില്‍ പെരുമ്പുഴയിലോ ഇട്ടിയപ്പാറയിലോ എത്തിയാണ് ആളുകള്‍ ബസ് കയറുന്നത്‌. ഇതിനാല്‍ തന്നെ പെരുമ്പുഴ സ്റ്റാന്റിലെ വെളിച്ചക്കുറവ് ജനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...