റാന്നിയില്‍ വേനല്‍മഴ മൂന്നാംദിനവും ശക്തം : മിന്നലിലും കാറ്റിലും വ്യാപക നാശനഷ്ടം ; ജനങ്ങള്‍ ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: മലയോര മേഖലയില്‍ വേനല്‍മഴ ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിലും മിന്നലിലും റാന്നിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിന്നല്‍ ഭീതിയെത്തുടര്‍ന്ന് ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളിലേക്ക് വീണു. വീടുകളുടെ മേല്‍ക്കൂര ഭാഗികമായി തകരുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രൂക്ഷമായ മിന്നലില്‍ നിരവധി വീടുകളിലെ വൈദ്യുത ഉപകരണങ്ങളും വയറിംഗും പൂര്‍ണ്ണമായും നശിച്ചു. ജനലുകളും ചുവരുകളും മിന്നലേറ്റ ആഘാതത്തില്‍ തകര്‍ന്ന സംഭവങ്ങളും ചിലയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരങ്ങള്‍ വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്ക് വീണതോടെ മേഖലയില്‍ മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു.

കെ.എസ്.ഇ.ബി ജീവനക്കാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.​ വേനല്‍മഴയ്‌ക്കൊപ്പം ഇടിയും മിന്നലും ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.​ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക.​വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ്ഗുകള്‍ ഊരിയിടുക.​വീടിന് ഭീഷണിയായ മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ ശ്രദ്ധിക്കുക.മഴ തുടരുന്ന സാഹചര്യത്തില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ റവന്യൂ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...