കോടികള്‍ തിന്നുമുടിച്ച അഴിമതി പാതയില്‍ കാല്‍നട യാത്രക്കാര്‍ക്കും രക്ഷയില്ല : റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിന് സമീപം വാരിക്കുഴികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി തോട്ടമൺ കാവ് ക്ഷേത്രത്തിന് സമീപം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഓടയുടെ സ്ലാബുകൾ സ്ഥാനം തെറ്റിയ നിലയിൽ. ക്ഷേത്രത്തിന് സമീപമുള്ള വളവിൽ ഓടയ്ക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബുകളാണ് അപകടകരമായ നിലയിലുള്ളത്. തിരക്കേറിയ ഈ പാതയിൽ യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് സ്ലാബുകൾ ഇളകി കിടക്കുന്നത്. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ കാൽനടയാത്രക്കാർ ഓടയിൽ വീഴാൻ സാധ്യതയേറെയാണ്. ​

ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേർ കടന്നുപോകുന്ന പ്രധാന പാതയാണിത്. ക്ഷേത്രദർശനത്തിന് എത്തുന്നവരും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരും സ്ലാബുകൾക്കിടയിൽ കാല് കുടുങ്ങാതെ നോക്കി നടക്കേണ്ട അവസ്ഥയിലാണ്. അധികൃതർ അടിയന്തിരമായി ഇടപെട്ട് സ്ലാബുകൾ കൃത്യമായി ഉറപ്പിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് പൊതുമരാമത്ത് വകുപ്പ് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...