കുംഭമേള വൈറൽ താരം കോടതിയിൽ രഹസ്യ മൊഴി നൽകി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുംഭമേള വൈറൽ താരം കോടതിയിൽ രഹസ്യ മൊഴി നൽകി. സമുഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി, മണിപ്പൂർ ഡയറി എന്ന സിനിമയുടെ സംവിധായകൻ മോശമായി പെരുമാറി എന്നീ പരാതികളുമായി ബന്ധപ്പെട്ട കേസിലാണ് പെൺകുട്ടി രഹസ്യ മൊഴി നൽകിയത്. നേരത്തെ എറണാകുളം സെൻട്രൽ പോലീസിന് പെൺകുട്ടി പരാതി നൽകിയിരുന്നു. ഈ പരാതിയിലെടുത്ത കേസിലാണ് ഇന്ന് വൈകുന്നേരം കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ പെൺകുട്ടി വിവാഹവുമായി ബന്ധപ്പെട്ട പ്രായ വിവാദത്തിലടക്കം പ്രതികരിച്ചു.

പ്രായപൂർത്തിയാകും മുന്നേയാണ് വിവാഹം നടന്നതെന്ന വിവാദം നുണപ്രചരണമാണെന്നാണ് വൈറൽ താരം പ്രതികരിച്ചത്. ബി ജെ പിയുടെ രാഷ്ട്രീയം ആണ് വിവാഹവുമായി ബന്ധപ്പെട്ടുള്ള കേസിന് പിന്നിലെന്നും പെൺകുട്ടി അഭിപ്രായപ്പെട്ടു. തന്‍റെ മാതാപിതാക്കളെ സമ്മർദ്ദത്തിലാക്കിയാണ് ആരോപണം നടത്തിയതെന്നും വൈറൽ താരം വ്യക്തമാക്കി. ദൈവത്തെ ഓർത്ത് തനിക്കെതിരായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. എറണാകുളം സി ജെ എം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം ആയിരുന്നു വൈറൽ താരത്തിന്‍റെ പ്രതികരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...