മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വീട്ടിൽ കയറി ആക്രമണം ; കുപ്രസിദ്ധ ഗുണ്ടയും കൊലപാതകക്കേസ് പ്രതിയുമായ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകക്കേസ് പ്രതിയുമായ യുവാവ് അറസ്റ്റില്‍. മരത്താക്കര എളംതുരുത്തി സ്വദേശിയും നിലവില്‍ എടത്തിരുത്തി മുനയത്ത് താമസക്കാരനുമായ അമിത് ശങ്കറിനെയാണ് (33) തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മെയ് 25ന് ഉച്ചയ്ക്ക് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി മുനയം സ്വദേശി പുതുവീട്ടില്‍ ശരത് (25) എന്നയാളെയാണ് അമിത് ശങ്കര്‍ വീട്ടില്‍ക്കയറി അക്രമിച്ചത്.

ശരത്തിനോടുള്ള മുന്‍ വൈരാഗ്യം മൂലമായിരുന്നു ആക്രമണം. അമിത്ത് ശങ്കര്‍ വലപ്പാട് പോലീസ് സ്റ്റേഷനില്‍ കൊലപാതക കേസും, പാലക്കാട് പുതുനഗരം, ഒല്ലൂര്‍, കാട്ടൂര്‍, മണ്ണുത്തി, തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, കയ്പമംഗലം പോലീസ് സ്റ്റേഷനുകളിലായി ആറു വധശ്രമക്കേസുകളും, രണ്ട് കവര്‍ച്ചക്കേസും, അടക്കം 27 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

0
ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക്...

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...