ഇടവക ദിനാഘോഷവും വാർഷിക സമ്മേളനവും നടത്തി

For full experience, Download our mobile application:
Get it on Google Play

നിരണം: സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ദിനാഘോഷവും വാർഷിക സമ്മേളനവും നടന്നു. രാവിലെ 9 ന് നടന്ന കുർബാനയ്ക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള ഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നേതൃത്വം നല്കി. റവ.സി.ബി. വില്യംസ് സഹകാർമ്മികത്വം വഹിച്ചു.

ആരാധനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ.സി.ബി. വില്യംസ് അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. ജോയൽ കെ എൽദോസ്, അജോയി കെ. വർഗ്ഗീസ്, റെന്നി തോമസ്,ഡോ. ജോൺസൺ വി ഇടിക്കുള, ശേബ വില്യംസ് എന്നിവർ പ്രസംഗിച്ചു. വിശ്വാസികൾ ഒരുമിച്ച് കൃതജ്ഞത ഗാനം ആലപിച്ചതിനു ശേഷം കേക്ക് മുറിച്ചു.

തുടർന്ന് സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. മത്സരങ്ങളിൽ വിജയികളായവർക്ക് ഉള്ള സമ്മാനദാനം മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നിർവഹിച്ചു. ഇടവക ദിനത്തോടനുബന്ധിച്ച് സ്നേഹവിരുന്നും സംഘടിപ്പിച്ചു. റുവാണ്ടയിലേക്ക് പ്രേഷിത പ്രവർത്തനങ്ങൾക്കു വേണ്ടി നിയോഗിതനായ ജോയൽ കെ.എൽദോസിന് യാത്രയയപ്പ് നല്കി. സണ്ണി കീരുത്തോടിൻ്റെ നേതൃത്വത്തിൽ ഗോസ്പൽ മാജിക്ക് ഷോയും നടന്നു. ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...