കോന്നി മെഡിക്കൽ കോളേജിൽ രോഗിക്ക് ബെഡ് നല്‍കിയില്ല – വേണമെങ്കില്‍ തറയില്‍ കിടക്കാന്‍ നിര്‍ദ്ദേശം ; യുവാവ് സ്വകാര്യ ആശുപത്രിയില്‍ അഭയംതേടി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശി ശ്രീജിത്തിനെ കോന്നി മെഡിക്കൽ കോളേജിൽ പെയിൽസ് രോഗത്തെ തുടർന്ന് അഡ്മിറ്റ് ചെയ്യുന്നത്. വാർഡിൽ ബെഡ് ഇല്ലാത്തതിനാൽ കിടക്ക നല്‍കുവാന്‍ കഴിയില്ല എന്നും ഒരു രോഗി പുറത്ത് പോയിരിക്കുന്നതിനാല്‍ അയാൾ വരുന്നത് വരെ അയാളുടെ കട്ടിലിൽ കിടക്കുവാനും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. എന്നാൽ രോഗി തിരികെ വന്നതിന് ശേഷം മറ്റൊരു കിടക്ക ശ്രീജിത്തിന് വേണ്ടി നൽകുവാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല. ബെഡ് ഇല്ല എന്ന് അറിയിച്ചതിനെ തുടർന്ന് പിന്നെ എവിടെ കിടക്കും എന്ന് ചോദിച്ചപ്പോൾ അത് തങ്ങൾക്ക് അറിയില്ലയെന്നും ഒന്നുകിൽ തറയിൽ ഇരിക്കണമെന്നും  അല്ലെങ്കിൽ പുറത്ത് പോകണമെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞതായി രോഗി പറയുന്നു.

2500 രൂപയോളം വരുന്ന ടെസ്റ്റുകൾ പുറത്ത് ലാബിൽ കൊടുത്ത് ചെയ്യേണ്ടിവന്നതായും അദ്ദേഹം പറയുന്നു. കിടക്കാൻ ഇടമില്ലാതെ വന്നതോടെ അഡ്മിറ്റ്‌ ചെയ്ത രാത്രിയിൽ തന്നെ ഇയാൾ സ്വകാര്യ ആശുപത്രിയിൽ അഭയം തേടേണ്ടി വന്നു. കോന്നി മെഡിക്കൽ കോളേജിൽ മുമ്പും ഇത്തരത്തിൽ ആളുകൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സാധാരണക്കാർക്ക് ആശ്വാസമാകേണ്ട മെഡിക്കൽ കോളേജിൽ ആവശ്യമായ പരിശോധനകൾ പോലും ചെയ്യുവാൻ കഴിയാതെ സ്വകാര്യ ലാബുകളിൽ കൊടുത്ത് ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...